ചുട്ടെടുത്ത പൊറോട്ടകൾ കാണുമ്പോ എനിക്ക് പ്രപഞ്ചത്തിൻ്റെ ബ്ലാക്ക് ഹോൾ ഡൈനാമിക്സിനെ കുറിച്ചും ഗ്രാവിറ്റേഷണൽ ലെയറിങ്ങിനെ കുറിച്ചും ഒക്കെ ഓർമ്മ വരും.
നിനക്കോ: ബീഫ് ഫ്രൈ!!
മരിച്ചുപോയ
കാമുകിക്ക്
അയാൾ ദിവസവും
ഓരോ കത്തെഴുതി.
മറുപടിയില്ലാത്ത
നൂറ്റിപ്പത്താമത്തെ
കത്തിനുശേഷം,
അയാൾ എഴുത്തുനിർത്തി.
പിറ്റേന്ന്
ശ്മശാനത്തിലെ
അവളുടെ കല്ലറയിൽ
ഒരു കുറിപ്പ് കണ്ടു.
ഇത്ര പെട്ടെന്ന് മടുത്തോ?
എല്ലാം അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോ ഉറുമ്പിന് വീണ്ടും വയറുവേദന..
ഇത്തവണ വയറ്റിൽ കണ്ടത് ഒരു ബ്ലാക്ക് ഹോൾ!!
പ്രപഞ്ചം മുഴുവൻ നിശ്ശബ്ദമായി..
അങ്ങ് ദൂരെ മറ്റൊരു ഗാലക്സിയിൽ ഒരു മിന്നാമിനുങ്ങ് വിയർക്കാൻ തുടങ്ങി.!!
വീണ്ടും ഡിഎൻഎ പരിശോധന നടത്തുന്നു. ബ്ലാക്ക് ഹോളിന്റെ അച്ഛൻ മിന്നാമിനുങ്ങല്ല. സൂര്യനാണ്!
വിവരമറിഞ്ഞ് സൂര്യൻ അസ്തമിച്ചു. പിന്നീട് മൂന്നുദിവസത്തേക്ക് ഉദിച്ചില്ല.
സമ്മർദം താങ്ങാനാവാതെ ഉറുമ്പിന്റെ നെബുല തകർന്നു. അവർക്കൊരു സൗരയൂഥം പിറന്നു.!!
Intellectually driven killer, psychological complexity and meticulously planned murders. #Asur blends everything I love about crime thrillers. Highly Recommended.
എനിക്കും ഇംഗ്ലീഷിൽ കവിതയെഴുതാൻ ആഗ്രഹമുണ്ട്. പക്ഷേ എന്റെ പല മണ്ടത്തരങ്ങൾക്കും ഇംഗ്ലീഷിൽ തത്തുല്യമായ മണ്ടത്തരങ്ങളില്ലാത്തതാണ് ഈ പരിപാടിയുടെ പ്രധാന വെല്ലുവിളി.
ദൈവത്തെ കാണാൻ
അയാൾ
മാലയിട്ടു മലകയറി..
ആയിരം പടികൾക്കപ്പുറം
ദൈവം
തനിച്ചിരിക്കുകയായിരുന്നു.
അയാൾ
ദൈവത്തോട് ചോദിച്ചു,
എന്താണിത്ര വിഷമം?
ദൈവം പറഞ്ഞു,
ഡേയ്, അലവലാതി പയ്ലേ,
ഞാനാടാ ദൈവം...!!
പുട്ടും കടലയുമായുള്ള നിർണായക ചർച്ചകൾക്ക് ശേഷം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനിറങ്ങണം. രണ്ടറ്റങ്ങളും എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ ഒരു വ്യക്തതയില്ല എന്നുള്ളതും വിഷയമാണ്.
ചായയുണ്ടാക്കി. തീ, വെള്ളം, പാൽ, തേയില, പഞ്ചസാര എന്നിവയുടെ കൂട്ടായ പരിശ്രമമാണ് ചായയെന്ന് മനസ്സിലായി. എന്നിട്ടും മുഴുവൻ അഭിനന്ദനവും ചായയ്ക്കാണ് ലഭിക്കുന്നത്. കടുത്ത അനീതിയാണ്.