@manoramaonlinei
iAccount based inIndia
About this account
- Account based in
- India
- Connected via
- India Android App
Account-level information from X, not a live location or the device used for a specific post.
Stay updated with the latest news by following Manorama Online, the digital edition of the prestigious Malayala Manorama Newspaper.
Kerala, INDIA
Joined May 2009
- Tweets483K
- Following157
- Followers252K
- Likes327
വിചിത്രമായ പല നിർദേശങ്ങളും ഷെബഹാസ് ഷെരീഫ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. അവയിൽ ചിലത് ഇങ്ങനെ. #pakistan #pakistanpetrol #pakistancrisis #shehbazsharif #businessmanorama #manoramaonlinebusiness
Read : mnol.in/bf59bwq
വീട്ടമ്മ സ്വർണം പണയംവച്ച് തുടങ്ങിയ ബിസിനസിൽ മാസം 3 ലക്ഷം ലാഭം, തുണച്ച് ‘പ്രധാനമന്ത്രിയുടെ’ വായ്പയും. #kanjirappally #kottayam #successstory #businessmanorama #goldloan #pmfmeloan #sampadyam #manoramaonlinebusiness
Read : mnol.in/lsq3kll
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വിജയിച്ചാൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ മെഡലുകൾ സ്വീകരിക്കേണ്ടി വരുക പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്നായേക്കുമെന്ന് റിപ്പോർട്ട്.... #TeamIndia #AsianGames #Pakistan #MohsinNaqvi #ManoramaOnlineSports
Read : mnol.in/cu1kguk
15 വയസ്സെന്നാൽ പലർക്കും കരിയറിനെക്കുറിച്ച് കാര്യമായി ആലോചിച്ചുതുടങ്ങാനുള്ള സമയമാണ്. എന്നാൽ ആ പ്രായത്തിൽ, വൻകരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന തിരക്കിലായിരുന്നു സാനിയ മിർസ. 4 ഗെയിംസുകളിൽ നിന്ന് 2 സ്വർണമടക്കം 8 മെഡലുകൾ നേടിയ സാനിയ, ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ ഇന്ത്യൻ വനിതാ ടെന്നിസ് താരം കൂടിയാണ്.... #SaniaMirza #AsianGames #ManoramaOnlineSports
Read : mnol.in/to2ryeb
അവസാനനിമിഷം തജീന്ദർപാലിനെ മാറ്റി പകരം പവൻ സെഹ്‍റാവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. തജീന്ദർപാലിന് ഒഫിഷ്യൽ കിറ്റ് ഇതുവരെ ലഭിക്കാത്തതിനാലാണ് താരത്തെ മാറ്റിയത്.... #AsianGames2026 #TajinderPalSinghToor #PawanSehrawat #ManoramaOnlineSports
Read : mnol.in/gs3cp0c
‘മാന്ത്രികം മാന്ത്രികം മാന്ത്രികം...’ എന്ന് താളത്തിൽ അല്ലാതെ വായിക്കാനാകുന്നുണ്ടോ? അതാണ് ഈ പാട്ടിന്റെ ‘ഇന്ദ്രജാലം’. തയാറാക്കിയ പാട്ടുകളിലൊക്കെ അൽപം മായാജാലം ചേർത്ത സംഗീത സംവിധായകൻ വിഷ്ണു വിജയുടെ പാട്ടുവിശേഷങ്ങൾ അറിയാം.
Read : mnol.in/n5a5cku
#VishnuVijay #BethlehemKudumbaUnit
#OnlyOnManoramaOnline
അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവന് 10,000 രൂപയെങ്കിലും കൂടും. പവൻവില 1.25 ലക്ഷം രൂപയ്ക്കടുത്തെത്തും. #goldprice #gold #keralagold #businessmanorama #manoramaonlinebusiness #goldprediction
Read : mnol.in/xw042iv
ഇന്നു വൈകിട്ട് ആറിനാണ് (ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30) ഉദ്ഘാടനച്ചടങ്ങുകൾ. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ചക്രവർത്തി ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കും. ചക്രവർത്തിയുടെ വരവു പ്രമാണിച്ചു സ്റ്റേഡിയത്തിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.... #AsianGames #Nagoya #ManoramaOnlineSports
Read : mnol.in/pv5nxhv
ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ജപ്പാൻ ആതിഥ്യമരുളുമ്പോൾ മെഡലുകളിലും ഒട്ടേറെ കൗതുകങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഗെയിംസ് മുദ്രാവാക്യമായ ‘ഒരു ഏഷ്യ’ എന്ന സങ്കൽപ്പത്തിലാണ് മെഡൽ രൂപകൽപന ചെയ്തിരിക്കുന്നത്.... #AsianGames #ManoramaOnlineSports
Read : mnol.in/492cr1k
100% തീരുവ ബില്ലിൽ ഒപ്പുവച്ച് ട്രംപ്; ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തുലാസിൽ, ‘സമാന്തര’ യുദ്ധം തലവേദന #russiatariffs #ustariffs #trumptariffs #businessmanorama #manoramaonlinebusiness #donaldtrump
Read : mnol.in/wz6c4ur
ആൽബർട്ട് ഐൻസ്റ്റൈന്റെ പേർ കേൾക്കാത്തവരില്ല. ഭൗതികശാസ്ത്രത്തിലെ തുല്യതയില്ലാത്ത കണ്ടുപിടിത്തങ്ങളുടെ പിന്നിൽ അതിസങ്കീർണമായ കണക്കുകൂട്ടലുകളുണ്ടായിരുന്നു. അവയിൽ ലയിച്ചു ദീർഘനേരം ഇരിക്കുമെങ്കിലും, മനസ്സിന് ആശ്വാസം ലഭിക്കാൻ ഇടവേളകളിൽ വയലിൻ വായിക്കുമായിരുന്നു.....
#BSWarrier #UlkazhchaColumn #Hobbies #PersonalGrowth #ManoramaOnlineIndepth
Read more at: manoramaonline.com/premium/o…
ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പണമയയ്ക്കുന്ന നിയമവിരുദ്ധ ഇടപാടുകളാണ് റിവേഴ്സ് ഹവാല. ഇവിടെ, ഹവാല ഏജന്റിനു പണം നൽകിയാൽ, കമ്മിഷൻ കഴിച്ചുള്ള തുക ഹവാല ഏജന്റ് ഏതു വിദേശ രാജ്യത്തും അവിടത്തെ കറൻസിയിൽ നൽകും. #Hawala #cryptocurrency #ManoramaOnlineIndepth
Read : mnol.in/uxnbxlp
കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു. #Latestnews
manoramaonline.com/news/late…
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാവും. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി അറിയിപ്പിലുള്ളത്. അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിലാണ്. സാധാരണയുള്ളതിൽനിന്ന് 1200 മെഗാവാട്ട് വരെ ഉപഭോഗം കൂടിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. #Latestnews
manoramaonline.com/news/late…
‘ഫ്രണ്ട്ഷിപ് കപ്പ്’ എന്ന പേര് അന്വർഥമാക്കുന്ന കാഴ്ചകളാണ് വ്യാഴാഴ്ച നടന്ന അവസാന മത്സരത്തിനു ശേഷം കണ്ടത്. ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം നിൽക്കാനും സദ്രാന് ക്ഷണം ലഭിച്ചു. മലയാളി താരം സഞ്ജു സാംസണാണ്, ഫോട്ടോയ്ക്കു പോസ് ചെയ്യാൻ സദ്രാനെ കൂടി വിളിക്കാൻ ശ്രേയസ്സ് അയ്യരോട് ആവശ്യപ്പെട്ടത്... #India #Afghanistan #SanjuSamson #ManoramaOnlineSports
Read : mnol.in/6quye1g
നഗരത്തില്‍നിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ഉറപ്പിച്ച് മന്ത്രി കെ.മുരളീധരന്‍. എല്ലാവരും കൂടി ആലോചിച്ചാണ് മൃഗശാല മാറ്റാന്‍ തീരുമാനിച്ചതെന്നും പരാതികള്‍ക്ക് ഇടയില്ലാതെ അതു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. #Latestnews
manoramaonline.com/news/late…
ബോർഡ് എടുത്ത ഇരു തീരുമാനങ്ങളും നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ തുറന്നടിച്ചു. #tatasons #tatatrusts #tata #businessmanorama #noeltata #nchnadrasekharan #manoramaonlinebusiness #tatastocks
Read : mnol.in/fvm7tbg
വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഹർജിയിൽ എക്സൈസിന്റെ മറുപടി തേടിയ ജസ്റ്റിസ് കൗസർ എടപ്പഗത്ത് കേസ് വീണ്ടും നാലു മണിക്ക് പരിഗണിക്കും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. #Latestnews
manoramaonline.com/news/late…
കേന്ദ്രസർക്കാർ പദ്ധതിയായ സ്മാർട്ട് പിഡിഎസ് അടുത്ത മാസം നടപ്പാക്കുന്നതോടെ, സംസ്ഥാനത്തെ 6 ലക്ഷത്തിലേറെ റേഷൻ കാർഡുകളെങ്കിലും റദ്ദായേക്കും. 6 മാസത്തിലേറെയായി റേഷൻ വാങ്ങാത്ത ഈ കാർഡുകളിൽ 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളാണുള്ളത്. കാർഡ് അംഗങ്ങളുടെ വിവരങ്ങൾ കേന്ദ്രീകൃതമായി സൂക്ഷിക്കുകയും താഴെത്തട്ടിൽവരെ വിതരണം പൂർണമായി കേന്ദ്രം നിരീക്ഷിക്കുകയും ചെയ്യുന്നതാണ് സ്മാർട്ട് പിഡിഎസ് (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം). 2024ലാണ് കേരളം ധാരണാപത്രം ഒപ്പിട്ടത്. #Latestnews
manoramaonline.com/news/late…
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായുള്ള പേര് ചേർത്തുള്ള വിവാദങ്ങളും വാർത്തകളും അവരുടെ കരിയറിനെ മാത്രമല്ല, വ്യക്തിജീവിതത്തെയും ഉലച്ചു കളഞ്ഞു. വർഷങ്ങൾക്കിപ്പുറം, ആ കറുത്ത നാളുകളിൽ നിന്ന് പൂർണമായി മുക്തയായി, ആത്മീയ ജീവിതവഴിയിലൂടെ മുന്നേറുമ്പോൾ തന്റെ മുൻകാല അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മന്ദാകിനി.
Read : mnol.in/n5a5cku
#Mandakini #bollywood #OnlyOnManoramaOnline